< Back
Kerala
നടിയെ ആക്രമിച്ച കേസ്: സന്ധ്യക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഡിജിപിKerala
നടിയെ ആക്രമിച്ച കേസ്: സന്ധ്യക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഡിജിപി
|17 May 2018 6:22 PM IST
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി സന്ധ്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന വിശദീകരണവുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്‍റ.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി സന്ധ്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന വിശദീകരണവുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്‍റ. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ മനോവീര്യം തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബി സന്ധ്യക്കുള്ളത് മേല്‍നോട്ടച്ചുമതല മാത്രമാണ്. നിരപരാധികളായ ആരെയും കേസില്‍ക്കുടുക്കില്ല. നടൻ ദിലീപിനെ കുടുക്കിയതാണെന്നും എഡിജിപി സന്ധ്യ ഉള്‍പ്പെടെയുളളവരാണ് ഇതിനു പിന്നിലെന്നുമുള്ള ആരോപണങ്ങളോടാണ് ഡിജിപിയുടെ പ്രതികരണം.