< Back
Kerala
കോട്ടപ്പുറത്ത് റോഡരികില്‍ നിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി 3 മരണംകോട്ടപ്പുറത്ത് റോഡരികില്‍ നിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി 3 മരണം
Kerala

കോട്ടപ്പുറത്ത് റോഡരികില്‍ നിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി 3 മരണം

admin
|
17 May 2018 9:00 PM IST

റോഡരികില്‍ സംസാരിച്ചുനില്‍കുന്ന യുവാക്കള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയാണ്

മലപ്പുറം വളാഞ്ചേരിക്കടുത്ത് കോട്ടപ്പുറത്ത് ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു. റോഡരികില്‍ സംസാരിച്ചുനില്‍കുന്ന യുവാക്കള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ 4.30ഒടെയാണ് അപകടം ഉണ്ടായത്. കോട്ടപ്പുറം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ബൈക്കിനരികില്‍നിന്ന് സംസാരിക്കുകയായിരുന്ന യുവാക്കള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. കോട്ടപ്പുറം സ്വദേശി 19 വയസ്സുളള മുഹമ്മദ് നൌഷാദ്, വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് റംസീക്ക്, ഫാസില്‍ എന്നിവര്‍ ഉടന്‍തന്നെ മരിച്ചു. മുഹമ്മദ് റംസീക്കിന് 18 വയസ്സും, ഫാസിലിന് 21 വയസ്സുമാണ് ഉളളത്. ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നിഹാല്‍ എന്ന യുവാവിനെയാണ്.

ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം. ലോറി ഡൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Similar Posts