< Back
Kerala
റവന്യൂ മന്ത്രിയും എജിയും തമ്മിലുള്ള തര്‍ക്കം; ഇടതു മുന്നണി കലഹമുന്നണിയായെന്ന് ചെന്നിത്തലറവന്യൂ മന്ത്രിയും എജിയും തമ്മിലുള്ള തര്‍ക്കം; ഇടതു മുന്നണി കലഹമുന്നണിയായെന്ന് ചെന്നിത്തല
Kerala

റവന്യൂ മന്ത്രിയും എജിയും തമ്മിലുള്ള തര്‍ക്കം; ഇടതു മുന്നണി കലഹമുന്നണിയായെന്ന് ചെന്നിത്തല

Muhsina
|
18 May 2018 2:10 AM IST

ഇത് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തര്‍ക്കമല്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ..

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റക്കേസില്‍ നിന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാറ്റിയത് സംബന്ധിച്ച് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തര്‍ക്കം ഇടതു മുന്നണിയെ കലഹമുന്നണിയായി മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

'ഇത് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തര്‍ക്കമല്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ എ.ജി സംസ്ഥാനത്തെ ഒരു മന്ത്രിയെ ധിക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് കരുതാനില്ല. ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനെല്ലാം പിന്നില്‍.' ചെന്നിത്തല ആരോപിച്ചു.

Related Tags :
Similar Posts