< Back
Kerala
എ പി അനില്‍കുമാറിനു നേരെ കരിങ്കൊടി പ്രതിഷേധംഎ പി അനില്‍കുമാറിനു നേരെ കരിങ്കൊടി പ്രതിഷേധം
Kerala

എ പി അനില്‍കുമാറിനു നേരെ കരിങ്കൊടി പ്രതിഷേധം

Jaisy
|
17 May 2018 6:33 AM IST

അനില്‍കുമാറിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് ചെറിയ സംഘര്‍ഷമുണ്ടായി

സോളാര്‍ കേസില്‍ ആരോപണ വിധേയനായ എ.പി അനില്‍കുമാര്‍ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം.

ഡിവൈഎഫ്ഐയുടെ ആക്രമണത്തിന് പോലീസ് കൂട്ടു നില്‍ക്കുന്നുവെന്ന് ആരോപിച്ച് മലപ്പുറം വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ അനില്‍കുമാര്‍ കുത്തിയിരിപ്പ് സമരം നടത്തി. വണ്ടൂൂര്‍ ഗേള്‍സ് സ്കൂളില്‍ ഒരു പൊതു ചടങ്ങിനെത്തിയ അനില്‍കുമാറിനെതിരായാണ് ഡിവൈഎഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
കാറില്‍ നിന്ന് പുറത്തിറങ്ങിയ അനില്‍കുമാറിന്റെ ദേഹത്തേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടികള്‍ എറിഞ്ഞു.

അനില്‍കുമാറിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് ചെറിയ സംഘര്‍ഷമുണ്ടായി. പൊലീസ് എത്തി സംഘര്‍ഷം നിയന്ത്രിച്ചെങ്കിലും അനില്‍കുമാര്‍ വണ്ടൂൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് ആരംഭിച്ചു. ഡിവൈഎഫ്ഐയുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു. വണ്ടൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ചു.

Related Tags :
Similar Posts