< Back
Kerala
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടിയിരിക്കുകയാണെന്ന് കോടിയേരിതോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടിയിരിക്കുകയാണെന്ന് കോടിയേരി
Kerala

തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടിയിരിക്കുകയാണെന്ന് കോടിയേരി

Jaisy
|
17 May 2018 6:01 PM IST

ജനജാഗ്രതയോടനുബന്ധിച്ച് പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

മന്ത്രി തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും നിയമോപദേശം ലഭിക്കുന്ന മുറക്ക് നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനജാഗ്രതയോടനുബന്ധിച്ച് പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തുകേസില്‍പ്പെട്ടവരെ എംഎല്‍എയും മന്ത്രിയുമൊക്കെ ആക്കിയവര്‍ യുഡിഎഫാണ്. കളങ്കിതരായ ആളുകളെ ചെന്നിത്തലയുടെ യാത്രയില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ സോളാര്‍ കമ്മീഷന്‍ കളങ്കിതരെന്ന് വിളിച്ചവരെ മാറ്റി നിര്‍ത്തുമോയെന്നും കോടിയേരി ചോദിച്ചു.

Similar Posts