< Back
Kerala
വിഎസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുംവിഎസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
Kerala

വിഎസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

admin
|
18 May 2018 2:36 AM IST

അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് വി എസ് അച്യുതാനന്ദനെതിരായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

വിഎസിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ വിഎസ് തയ്യാറാകാത്ത സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അപകീര്‍ത്തികരമായ പ്രസ്താവനയാണ് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ ആരോപിച്ചിരുന്നു. വിഎസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കോടതിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ക്കെതിരെ കേസുണ്ടായിട്ട് എന്തുകൊണ്ട് വിഎസ് മിണ്ടുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

വിഎസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Similar Posts