< Back
Kerala
വാഹന നികുതിവെട്ടിപ്പ് ; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യംKerala
വാഹന നികുതിവെട്ടിപ്പ് ; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
|18 May 2018 2:33 AM IST
ഒരു ലക്ഷം രൂപയുടെ ബോണ്ട് അടക്കമുള്ള വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം
വ്യാജ രേഖ ചമച്ച് പുതുച്ചേരിയിൽ വാഹന നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ട് അടക്കമുള്ള വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം.
വാഹന നികുതി വെട്ടിപ്പ് കേസിൽ കോടതി നിർദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി സുരേഷ് ഗോപി നേരത്തെ വിശദീകരണം നൽകിയിരുന്നു. നികുതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്റെ വിലാസത്തിലാണ് വാഹനം വാങ്ങിയതെന്നും കേരളത്തിൽ ഈ വാഹനം ഉപയോഗിക്കാറില്ലെന്നുമാണ് സുരേഷ് ഗോപിയുടെ വാദം.