< Back
Kerala
കിണറ്റിലിറങ്ങിയതിനു വിശദീകരണവുമായി നികേഷ് കുമാര്‍കിണറ്റിലിറങ്ങിയതിനു വിശദീകരണവുമായി നികേഷ് കുമാര്‍
Kerala

കിണറ്റിലിറങ്ങിയതിനു വിശദീകരണവുമായി നികേഷ് കുമാര്‍

admin
|
17 May 2018 7:22 AM IST

കിണറിലിറങ്ങുന്നത് തനിക്ക് സ്റ്റെപ്പിറങ്ങുന്നതു പോലെയാണെന്നും പാപ്പിനിശേരിയില്‍  പണ്ട് നാട്ടുകാരുടെ പല കിണറുകളും വൃത്തിയാക്കിയിട്ടുണ്ടെന്നും നികേഷ് കുമാര്‍ വെളിപ്പെടുത്തി

സോഷ്യല്‍ മീഡിയയില്‍ വൈറലായ തന്റെ കിണറിറക്കത്തിനു വിശദീകരണവുമായി നികേഷ് കുമാര്‍. കിണറിലിറങ്ങുന്നത് തനിക്ക് സ്റ്റെപ്പിറങ്ങുന്നതു പോലെയാണെന്നും പാപ്പിനിശേരിയില്‍ പണ്ട് നാട്ടുകാരുടെ പല കിണറുകളും വൃത്തിയാക്കിയിട്ടുണ്ടെന്നും നികേഷ് കുമാര്‍ വെളിപ്പെടുത്തി. മീഡിയാവണ്‍ വോട്ടു വഴിയിലാണ് നികേഷ് മനസ്സു തുറന്നത്.

പ്രചാരണ വഴിയില്‍ ബഹുദൂരം മുന്നോട്ട് പോയതായി അവകാശപ്പെട്ട നികേഷ് പഴയ ഇടതുപ്രതാപം ഓര്‍മ്മിപ്പുക്കുന്ന വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്നെങ്കിലും എതിരാളിക്കു കൂടി പ്രാപ്യമായ സംവിധാനങ്ങള്‍ മാത്രമേ താന്‍ പ്രചാരണത്തിനുപയോഗിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts