< Back
Kerala
അക്ഷയ കേന്ദ്രങ്ങള്‍ സമരത്തില്‍, മൂന്ന് ദിവസത്തേക്ക് ആധാര്‍ എന്റോള്‍മെന്റ് നിലയ്ക്കുംഅക്ഷയ കേന്ദ്രങ്ങള്‍ സമരത്തില്‍, മൂന്ന് ദിവസത്തേക്ക് ആധാര്‍ എന്റോള്‍മെന്റ് നിലയ്ക്കും
Kerala

അക്ഷയ കേന്ദ്രങ്ങള്‍ സമരത്തില്‍, മൂന്ന് ദിവസത്തേക്ക് ആധാര്‍ എന്റോള്‍മെന്റ് നിലയ്ക്കും

Subin
|
18 May 2018 2:47 PM IST

ഓരോ ആധാര്‍ എന്റോള്‍മെന്റിനും മുമ്പ് നേരത്തെ ഓപ്പറേറ്ററുടെ വിരലടയാളം സ്‌കാന്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പകരമായാണ് ഐറിസ് സ്‌കാന്‍ ചെയ്യണമെന്ന ഉത്തരവ് യുഐഡി പുറത്തിറക്കിയത്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ആധാര്‍ എന്റോള്‍മെന്റ് നിലയ്ക്കും. ആധാര്‍ എന്റോള്‍മെന്റിന് ഓരോ തവണയും ഓപ്പറേറ്ററുടെ ഐറിസ് സ്‌കാന്‍ ചെയ്യണമെന്ന ഉത്തരവില്‍ പ്രതിഷേധിച്ചാണ് അക്ഷയ കേന്ദ്രങ്ങള്‍ എന്റോള്‍മെന്റ് നിര്‍ത്തിവെയ്ക്കുന്നത്.

ഓരോ ആധാര്‍ എന്റോള്‍മെന്റിനും മുമ്പ് നേരത്തെ ഓപ്പറേറ്ററുടെ വിരലടയാളം സ്‌കാന്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പകരമായാണ് ഐറിസ് സ്‌കാന്‍ ചെയ്യണമെന്ന ഉത്തരവ് യുഐഡി പുറത്തിറക്കിയത്. ഇത് മൂലം കണ്ണില്‍ നിന്ന് വെള്ളം വരിക, ചൊറിച്ചില്‍, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഉണ്ടാവുന്നതായാണ് പരാതി.

ഈ മാസം ആറിന് ഐടി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് 72 മണിക്കൂര്‍ നേരത്തേക്ക് എന്റോള്‍മെന്റ് നിര്‍ത്തിവെയ്ക്കുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ താമസിയാതെ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഐടി എംപ്ലോയീസ് യൂണിയന്റെ തീരുമാനം.

Related Tags :
Similar Posts