< Back
Kerala
ജിഷയുടെ കൊലപാതകം: കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമെന്ന് രമേശ് ചെന്നിത്തലKerala
ജിഷയുടെ കൊലപാതകം: കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമെന്ന് രമേശ് ചെന്നിത്തല
|18 May 2018 11:00 PM IST
ഇന്നലെ തന്നെ തടഞ്ഞതും ഇന്ന് മുഖ്യമന്ത്രിയെ തടഞ്ഞതും രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.
ജിഷയുടെ കൊലപാതകം ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ തന്നെ തടഞ്ഞതും ഇന്ന് മുഖ്യമന്ത്രിയെ തടഞ്ഞതും രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.