< Back
Kerala
ദേശീയ തലത്തിൽ കോൺഗ്രസുമായി സിപിഎം തെരഞ്ഞെടുപ്പു സഖ്യത്തിനില്ലെന്ന് പിണറായിKerala
ദേശീയ തലത്തിൽ കോൺഗ്രസുമായി സിപിഎം തെരഞ്ഞെടുപ്പു സഖ്യത്തിനില്ലെന്ന് പിണറായി
|18 May 2018 1:55 PM IST
ബിജെപി സർക്കാരിനെ താഴെയിറക്കണമെന്നു തന്നെയാണ് സിപിഎം നിലപാട്
ദേശീയ തലത്തിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യത്തിന് സിപിഎം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സർക്കാരിനെ താഴെയിറക്കണമെന്നു തന്നെയാണ് സിപിഎം നിലപാട്. എന്നാൽ അതിനു വേണ്ടി കോൺഗ്രസുമായി കൂട്ടുചേരാനാവുമോ എന്നും പിണറായി ചോദിച്ചു. കോൺഗ്രസിന്റെ നയങ്ങളാണ് ബിജെപിക്ക് അധികാരത്തിൽ വരാനുള്ള സാഹചര്യമൊരുക്കിയതെന്നും പിണറായി പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.