< Back
Kerala
പുലിക്കാട്കടവ് തൂക്കുപാലം പ്രദേശവാസികള്‍ക്ക് മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലംപുലിക്കാട്കടവ് തൂക്കുപാലം പ്രദേശവാസികള്‍ക്ക് മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലം
Kerala

പുലിക്കാട്കടവ് തൂക്കുപാലം പ്രദേശവാസികള്‍ക്ക് മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലം

Jaisy
|
18 May 2018 8:39 AM IST

കബനി നദിക്കു കുറുകെ തവിഞ്ഞാല്‍ തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായിട്ടും നടപ്പിലായിട്ടില്ല

വയനാട് വാളാടിലെ പുലിക്കാട്കടവ് തൂക്കുപാലം പ്രദേശവാസികള്‍ക്ക് മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലം കൂടിയാണ്. കബനി നദിക്കു കുറുകെ തവിഞ്ഞാല്‍ തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായിട്ടും നടപ്പിലായിട്ടില്ല.

വിദ്യാര്‍ഥികളടക്കം അഞ്ഞൂറിലേറെപ്പേര്‍ ദിവസവും സഞ്ചരിക്കുന്നതാണ് നാട്ടുകാര്‍ കെട്ടിയുണ്ടാക്കിയ ഈ തൂക്കുപാലം. ദ്രവിച്ച മരപ്പലകകള്‍ പൊട്ടി ഇടക്കിടെ പലരും പുഴയില്‍ വീണു. എന്നിട്ടും ഇരുപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് ഒരു മാറ്റവുമുണ്ടായില്ല. യുഡിഎഫ് ഭരണകാലത്ത് പത്തുലക്ഷം രൂപ പാലം നിര്‍മിക്കാന്‍ പ്രഖ്യാപിച്ചു.

2017ലെ സംസ്ഥാന ബജറ്റില്‍ പത്തുകോടിരൂപയാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. നാട്ടില്‍ കുറെ ഫ്ലക്സ് ബോര്‍ഡുകള്‍ വന്നു. പിന്നെയും ബജറ്റുകളും വന്നു. പാലം മാത്രം ഇതേ അവസ്ഥയില്‍ തുടരുന്നു. അടുത്ത മഴക്കാലത്തിനു മുന്‍പെങ്കിലും ഇതിന് പരിഹാരമായില്ലെങ്കില്‍ വലിയ അപകടത്തെയാകും ഇവിടെ വിളിച്ചുവരുത്തുന്നത്.

Similar Posts