< Back
Kerala
മുത്തങ്ങ സമരത്തിന് 15 വയസ്സ്മുത്തങ്ങ സമരത്തിന് 15 വയസ്സ്
Kerala

മുത്തങ്ങ സമരത്തിന് 15 വയസ്സ്

Khasida
|
18 May 2018 11:16 AM IST

ഇപ്പോഴും ഭൂമിയുടെ കൈവശരേഖ ലഭിക്കാതെ ആദിവാസികള്‍

ആദിവാസികള്‍ നടത്തിയ മുത്തങ്ങ സമരത്തിന് ഇന്നത്തേക്ക് 15 വയസ്സ്. വനത്തിനും ഭൂമിക്കും ആദിവാസികള്‍ക്ക് കൂടി അവകാശമുണ്ടെന്ന് സ്ഥാപിച്ചെടുത്ത സമരമായിരുന്നു വയനാട് മുത്തങ്ങയില്‍ നടന്ന സമരം. ഒന്നരപതിറ്റാണ്ട് പിന്നിടുമ്പോഴും സമരം നടത്തിയ എല്ലാ ആദിവാസികള്‍ക്കും ഭൂമിയുടെ കൈവശരേഖ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

2003 ഫെബ്രുവരി 19.
എല്ലാം നഷ്ടപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നല്‍പ്പായിരുന്നു മുത്തങ്ങ സമരം. പൊതുസമൂഹം അമ്പരപ്പോടെ നോക്കി നിന്നു. ആളിപ്പടര്‍ന്ന
സമരാഗ്നിയില്‍ ആദിവാസി ജോഗി രക്തസാക്ഷിയായി. പൊലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ടു. ആദിവാസി ഗോത്രമഹാസഭയെന്ന
സംഘടയുടെയും സി കെ ജാനു എന്ന ആദിവാസി സമരനായികയുടെയും കടന്നുവരവ്.

ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പിന്നെയും സമരങ്ങള്‍ വേണ്ടിവന്നു. സെക്രട്ടറിയേറ്റിനു മുന്നില്‍ 162 ദിവസങ്ങള്‍ നീണ്ട നില്പു സമരം
സര്‍ക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നതില്‍ വിജയിച്ചു.


മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭൂമിയില്ലാത്ത 283 പേര്‍ക്ക് ഒരേക്കര്‍വീതം ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവായത്. ആകെ 142
പേര്‍ക്ക് ഭൂമിയുടെ കൈവശ രേഖ നല്‍കി. യുഡിഎഫ് ഭരണകാലത്ത് 86ഉം എല്‍ഡിഎഫ് ഭരണത്തില്‍ 56ഉം. ഇനി 141 പേര്‍ക്ക് കൂടി
കൈവശ രേഖ ലഭിക്കാനുണ്ട്.

കേരളത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന ഭൂസമരങ്ങള്‍ക്ക് ഇപ്പോഴും കരുത്തും പ്രചോദനവുമാണ് മുത്തങ്ങ സമരം.

Related Tags :
Similar Posts