< Back
Kerala
ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണെന്ന് മമ്മൂട്ടിആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണെന്ന് മമ്മൂട്ടി
Kerala

ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണെന്ന് മമ്മൂട്ടി

admin
|
19 May 2018 12:23 AM IST

വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.

ആള്‍ക്കൂട്ടം കൊന്നത് തന്‍റെ അനുജനെയാണെന്ന് നടന്‍ മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലാണ് മമ്മൂട്ടി ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ആഞ്ഞടിച്ചത്.

വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല - മമ്മൂട്ടി കുറിച്ചു

Similar Posts