< Back
Kerala
ഡിജിപി എ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്സ് മേധാവിയായേക്കുംഡിജിപി എ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്സ് മേധാവിയായേക്കും
Kerala

ഡിജിപി എ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്സ് മേധാവിയായേക്കും

admin
|
18 May 2018 2:36 PM IST

ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ ഡിജിപി എ ഹേമചന്ദ്രനെ ഫയര്‍ഫോഴ്സ് മേധാവിയാക്കാനാണ് സര്‍ക്കാരിന് താത്പര്യം.

ഡിജിപി എ ഹേമചന്ദ്രന്‍ ഫയര്‍ഫോഴ്സ് മേധാവിയായേക്കും. എഡിജിപി ശങ്കര്‍ റെഡ്ഡിക്ക് എസ്‍സിആര്‍ബി ഡയറക്ടര്‍ സ്ഥാനമോ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി പദവിയോ നല്‍കാനാണ് നീക്കം. എഡിജിപി രാജേഷ് ദിവാന് പോലീസ് ട്രെയിനിങ് കോളേജ് മേധാവിസ്ഥാനം തന്നെ ലഭിക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം നീക്കിയ എട്ട് എസ്‍പിമാര്‍ക്കുള്ള പുതിയ നിയമനവും അടുത്ത ദിവസം തന്നെ ഉണ്ടാകും.

ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ ഡിജിപി എ ഹേമചന്ദ്രനെ ലോക്നാഥ് ബെഹ്റക്ക് പകരം ഫയര്‍ഫോഴ്സ് മേധാവിയാക്കാനാണ് സര്‍ക്കാരിന് താത്പര്യം. വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡിയെ സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ എഡിജിപിയാക്കാനാണ് നീക്കം. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി സ്ഥാനത്തേക്കും ശങ്കര്‍ റെഡ്ഡിയെ പരിഗണിക്കുന്നുണ്ട്. പൊലീസ് ട്രെയിനിങ് കോളേജ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ എഡിജിപി രാജേഷ് ദിവാനെ സമാന പോസ്റ്റിലേക്ക് തന്നെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ആലോചന.

ബി സന്ധ്യയുടെ സ്ഥലമാറ്റത്തെ തുടര്‍ന്ന് ഒഴിവ് വന്ന പോലീസ് മോഡനൈസേഷന്‍ എഡിജിപി സ്ഥാനത്തേക്ക് പകരം ആളെ നിയമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സ്ഥാനചലനം സംഭവിച്ച എട്ട് എസ്പിമാര്‍ക്കും നിയമനം നല്‍കാനുണ്ട്. പോലീസ് തലപ്പത്തെ അവസാന അഴിച്ച് പണി ഈ ആഴ്ച തന്നെ നടത്തി ഒഴിവുകള്‍ നികത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നത്.

Similar Posts