< Back
Kerala
മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണം: വിഎസ്മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണം: വിഎസ്
Kerala

മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണം: വിഎസ്

Sithara
|
19 May 2018 7:50 PM IST

പ്ലാന്റ് അടച്ചുപൂട്ടുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് വിഎസ്

പാലക്കാട് മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റായ ഇമേജ് അടച്ചുപൂട്ടണമെന്ന് വി എസ് അച്യുതാനന്ദന്‍. പ്ലാന്റ് അടച്ചുപൂട്ടുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും വിഎസ് ആവശ്യപ്പെട്ടു. പ്ലാന്റ് ഗുരുതര പരിസ്ഥിതി മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് ഫാക്ടറി സന്ദര്‍ശിച്ച ശേഷമായിരുന്നു വിഎസിന്റെ പ്രതികരണം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള ഇമേജില്‍ കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യമാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. പുതുശ്ശേരി പഞ്ചായത്തില്‍ മലമ്പുഴ ഡാമിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്നുള്ള മാലിന്യം ഡാമിലേക്ക് ഒഴുക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ സമരത്തിലാണ്. പ്ലാന്റ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഇമേജിലേക്കെത്തുന്ന മാലിന്യം ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് വിഎസ് ഫാക്ടറി സന്ദര്‍ശിച്ചത്.

പ്രദേശത്തെ കര്‍ഷകര്‍ അടക്കമുള്ളവരാണ് സമര രംഗത്തുള്ളത്. പ്ലാന്റ് മാറ്റിസ്ഥാപിക്കുകയല്ല അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് സമരക്കാര്‍ പറഞ്ഞു.
നാനൂറോളം തൊഴിലാളികള്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ട്. പ്ലാന്റിനെതിരായ പരാതികള്‍ വ്യാജമാണെന്നാണ് ഇവരുടെ വാദം.

Related Tags :
Similar Posts