< Back
Kerala
തൃശൂരില്‍ ഹര്‍ത്താല്‍ ഭാഗികംതൃശൂരില്‍ ഹര്‍ത്താല്‍ ഭാഗികം
Kerala

തൃശൂരില്‍ ഹര്‍ത്താല്‍ ഭാഗികം

Sithara
|
20 May 2018 2:21 AM IST

വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ പൊലീസ് അനാസ്ഥക്കെതിരെ നടത്തിയ മാര്‍ച്ചിലെ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

തൃശൂരില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഒറ്റപ്പെട്ട അക്രമങ്ങള്‍ ഹര്‍ത്താലിനിടെ ഉണ്ടായി.

വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ പൊലീസിന് അനാസ്ഥയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്നലെ നടത്തിയ കലക്ട്രേറ്റ് മാര്‍‌ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്.

രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തി. ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. വിയ്യൂരില്‍ മാത്രമാണ് ഹര്‍‌ത്താനകൂലികള്‍ വാഹനം തടഞ്ഞത്. കല്ലേറില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ ചില്ല് തകര്‍ന്നു. ഇതേ തുടര്‍ന്ന് നേരിയ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.
ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

Related Tags :
Similar Posts