< Back
Kerala
ഫാസിസത്തിന്റെ കാലത്ത് നിശബ്ദത കുറ്റകരമെന്ന് സ്വാമി അഗ്നിവേശ്ഫാസിസത്തിന്റെ കാലത്ത് നിശബ്ദത കുറ്റകരമെന്ന് സ്വാമി അഗ്നിവേശ്
Kerala

ഫാസിസത്തിന്റെ കാലത്ത് നിശബ്ദത കുറ്റകരമെന്ന് സ്വാമി അഗ്നിവേശ്

Subin
|
20 May 2018 2:47 AM IST

'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന തലകെട്ടില്‍ സോളിഡാരിറ്റി ജനുവരി ഒന്ന് മുതല്‍ 31 വരെ നടത്തുന്ന കാമ്പയിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. 

ഫാസിസം അടക്കി ഭരിക്കുമ്പോള്‍ ഇനിയും നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്ന് സ്വാമി അഗ്‌നിവേശ്. സോളിഡാരിറ്റിയുടെ സംസ്ഥാനതല കാമ്പയിനിന്റെ പ്രഖ്യാപനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു സ്വാമി അഗ്‌നിവേശ്.

സംഘ്പരിവാര്‍ ഫാഷിസം എല്ലാ പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിച്ചുകൊണ്ട് നമ്മെ അടക്കിഭരിക്കുമ്പോള്‍ നിശബ്ദത പാലിക്കുന്നത് വലിയ കുറ്റമാണെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേഷ്. 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന തലകെട്ടില്‍ സോളിഡാരിറ്റി ജനുവരി ഒന്ന് മുതല്‍ 31 വരെ നടത്തുന്ന കാമ്പയിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയില്‍ ആളുകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. വീട്ടില്‍ കയറിവന്ന് ബീഫിന്റെ പേരില്‍ ചിലര്‍ കൊലചെയ്യപ്പെടുന്നു. ഉപജീവന മാര്‍ഗങ്ങള്‍ തേടിയുള്ള കച്ചവടം, കാലിവളര്‍ത്തല്‍, കൂലിപ്പണി എന്നീ ജോലികള്‍ക്കിടയിലെല്ലാം ആളുകള്‍ അക്രമിക്കപ്പെടുന്നു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അദ്ധ്യക്ഷനായിരുന്നു. ഫാദര്‍ പ്രസാദ് തെരുവത്ത്, സ്വാമി ആത്മാനന്ദ തീര്‍ഥ, വി.പി സുഹൈബ് മൗലവി, കെ.കെ കൊച്ച്, എം ലിജു, ടി.ടി ജിസ്‌മോന്‍, ടി.എ ബിനാസ്, ഹകിം പാണാവള്ളി, സമദ് കുന്നക്കാവ് എന്നിവര്‍ സംസാരിച്ചു. 'ശവവില്‍പന (ജി.എസ്.ടി യില്ലാതെ) ' എന്ന ഏകാംഗ നാടകം ജബ്ബാര്‍ പെരിന്തല്‍മണ്ണ അവതരിപ്പിച്ചു.

Related Tags :
Similar Posts