< Back
Kerala
Kerala
മലമ്പുഴ മിൽമയുടെ കാലിത്തീറ്റ സ്റ്റാന്റിലെ കരാർ തൊഴിലാളികൾ സമരത്തില്‍
|20 May 2018 4:44 AM IST
വകുപ്പു മന്ത്രിയുൾപ്പടെയുള്ളവർക്ക് നൽകിയ നിവേദനങ്ങൾക്ക് ഫലം കാണാത്തതിനെ തുടർന്നാണ് സമരം
മലമ്പുഴയിലെ മിൽമയുടെ കാലിത്തീറ്റ സ്റ്റാന്റിലെ കരാർ തൊഴിലാളികൾ സ്ഥിര നിയമനമാവശ്യപ്പെട്ട് സമരത്തിൽ . വകുപ്പു മന്ത്രിയുൾപ്പടെയുള്ളവർക്ക് നൽകിയ നിവേദനങ്ങൾക്ക് ഫലം കാണാത്തതിനെ തുടർന്നാണ് സമരം.
നിലവിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്ന പതിനേഴ് തൊഴിലാളികളാണ് സമരം ചെയ്യുന്നത്. നേരത്തെ മന്ത്രി കെ.രാജു, ഭരണ പരിഷ്കരണ കമീഷൻ ചെയർമാർ വി.എസ് അച്യുതാനന്ദൻ എന്നിവർക്ക് തൊഴിലാളികൾ നിവേദനം നൽകിയിരുന്നു. ഇവർക്ക് സ്ഥിര നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം വേണമെന്നായിരുന്നു മറുപടി. നിലവിൽ മിൽമയിലെ നിയമനങ്ങൾ പിഎസ് സി വഴിയാണ്. ബിരുദവും സാങ്കേതിക വിദ്യാഭ്യാസവുമെല്ലാമുള്ളവരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്ന തൊഴിലാളികൾ.