< Back
Kerala
ജിഷ കൊലപാതകക്കേസ്: ആരോപണങ്ങള്‍ക്ക് പിന്നില്‍ കളളക്കളിയെന്ന് സാജുപോള്‍ എംഎല്‍എജിഷ കൊലപാതകക്കേസ്: ആരോപണങ്ങള്‍ക്ക് പിന്നില്‍ കളളക്കളിയെന്ന് സാജുപോള്‍ എംഎല്‍എ
Kerala

ജിഷ കൊലപാതകക്കേസ്: ആരോപണങ്ങള്‍ക്ക് പിന്നില്‍ കളളക്കളിയെന്ന് സാജുപോള്‍ എംഎല്‍എ

admin
|
19 May 2018 8:29 PM IST

പെരുമ്പാവൂരിലെ എംഎല്‍എ സാജു പോളിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ജിഷയുടെ അമ്മ ആശുപത്രിയില്‍ നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ എംഎല്‍എ തയ്യാറായത്...

ജിഷയുടെ കൊലപാതകക്കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ കളളക്കളിയുണ്ടെന്ന് സാജുപോള്‍ എംഎല്‍എ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രായ്ശ്ചിത്തം ചെയ്യാന്‍ തയ്യാറാണ്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സീനിയര്‍ വനിതാ ഓഫീസറെയാണ് അന്വേഷണത്തിന് നിയമിക്കേണ്ടതെന്നും സാജുപോള്‍ മീഡിയവണിനോട് പ്രതികരിച്ചു

പെരുമ്പാവൂരിലെ എംഎല്‍എ സാജു പോളിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ജിഷയുടെ അമ്മ ആശുപത്രിയില്‍ നടത്തിയത്.ഇതിന്‍റെ തുടര്‍ച്ചയായി സാജു പോളിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ എംഎല്‍എ തയ്യാറായത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സാജു പോള്‍ പറഞ്ഞു.

ജിഷയുടെ സര്‍ട്ടിഫിക്കറ്റ് പ്രശ്നം പരിഹരിക്കാന്‍ ജിഷയുടെ അമ്മ തന്‍റെ അടുത്തു വന്നു. അതു പരിഹരിച്ചു. തന്‍റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്തിന് തയ്യാറാണ്. പൊലീസിന്‍റെ ഇടപെടലിനേയും സാജുപോള്‍ വിമര്‍ശിച്ചു. കേസ് പൊലീസ് കൈകാര്യം ചെയ്തത് ലാഘവത്തോടെയാണെന്നും സാജു പോള്‍ പറഞ്ഞു.

Similar Posts