< Back
Kerala
ദളിത് വിദ്യാര്‍ത്ഥിക്കെതിരായ മര്‍ദനം; എസ്‌ഐയോട് വിശദീകരണം തേടിദളിത് വിദ്യാര്‍ത്ഥിക്കെതിരായ മര്‍ദനം; എസ്‌ഐയോട് വിശദീകരണം തേടി
Kerala

ദളിത് വിദ്യാര്‍ത്ഥിക്കെതിരായ മര്‍ദനം; എസ്‌ഐയോട് വിശദീകരണം തേടി

Subin
|
19 May 2018 8:56 PM IST

അര്‍ദ്ധരാത്രിയില്‍ വീടിനടുത്തുള്ള വനിതാ ഹോസ്റ്റലിനു സമീപത്തു കണ്ട മെഡിക്കല്‍ കോളേജ് എസ് ഐയെ ചോദ്യം ചെയ്തതിനു ദളിത് വിദ്യാര്‍ത്ഥിയെ കസ്‌റ്റെഡിയിലെടുത്ത് മര്‍ദിച്ചതായ ആരോപണം വലിയ വിവാദമായിരുന്നു.

കോഴിക്കോട് ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് എസ് ഐയോട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി വിശദീകരണം തേടി. അടുത്ത സിറ്റിംഗില്‍ വിശദീകരണം നല്‍കാനാണ് അതോറിറ്റി ആവശ്യപ്പെട്ടത്. സംഭവത്തില്‍ വകുപ്പു തല അന്വേഷണം നടന്നിരുന്നെങ്കിലും ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.

അര്‍ദ്ധരാത്രിയില്‍ വീടിനടുത്തുള്ള വനിതാ ഹോസ്റ്റലിനു സമീപത്തു കണ്ട മെഡിക്കല്‍ കോളേജ് എസ് ഐയെ ചോദ്യം ചെയ്തതിനു ദളിത് വിദ്യാര്‍ത്ഥിയെ കസ്‌റ്റെഡിയിലെടുത്ത് മര്‍ദിച്ചതായ ആരോപണം വലിയ വിവാദമായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി മെഡിക്കല്‍ കോളേജ് എസ് ഐ ഹബീബുള്ളയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത സിറ്റിംഗില്‍ വിശദീകരണം സമര്‍പ്പിക്കാനാണ് അതോറിറ്റി ചെയര്‍മാന്‍ കെ വി ഗോപിക്കുട്ടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതു പ്രവര്‍ത്തകന്‍ കെ വി ഷാജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

അധികാര പരിധിക്കു പുറത്തുള്ള സ്ഥലത്ത് വെച്ച് ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്തത് പൊലീസ് നടപടി ക്രമത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ കുടുംബം നേരത്തെ സമരം നടത്തിയിരുന്നു. ഡിജിപി ഇടപെട്ടതിനെത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നെങ്കിലും എസ് ഐക്കെതിരെ നടപടിയുണ്ടായില്ല. ഇതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Related Tags :
Similar Posts