< Back
Kerala
മുഹമ്മദലിയുടെ ഓര്‍മ്മകളില്‍ കോഴിക്കോട് നഗരംമുഹമ്മദലിയുടെ ഓര്‍മ്മകളില്‍ കോഴിക്കോട് നഗരം
Kerala

മുഹമ്മദലിയുടെ ഓര്‍മ്മകളില്‍ കോഴിക്കോട് നഗരം

admin
|
20 May 2018 5:00 AM IST

മുഹമ്മദലി വെള്ളിമാടുകുന്നിലെ ജെ ഡി റ്റി ആസ്ഥാനവും മാധ്യമം ആസ്ഥാനവും സന്ദര്‍ശിച്ചിരുന്നു. മികച്ച അനുഭവമെന്ന് വിശേഷിപ്പിച്ചാണ് അന്ന്......

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ഓര്‍മ്മകളിലാണ് കോഴിക്കോട് നഗരം. കോഴിക്കോടിനെ ഏറെ സ്നേഹിച്ചിരുന്ന മുഹമ്മദലി വെള്ളിമാടുകുന്നിലെ ജെ ഡി റ്റി ആസ്ഥാനവും മാധ്യമം ആസ്ഥാനവും സന്ദര്‍ശിച്ചിരുന്നു. മികച്ച അനുഭവമെന്ന് വിശേഷിപ്പിച്ചാണ് അന്ന് അദ്ദേഹം കോഴിക്കോടുനിന്ന് മടങ്ങിയത്.

ബോക്സിംഗ് രംഗത്തെ ഇതിഹാസം മുഹമ്മദ് അലി യാത്രയാകുമ്പോള്‍ മറക്കാനാവാത്ത ചില ഓര്മകളിലാണ് കോഴിക്കോട് നഗരം. എംഇഎസ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മുഹമ്മദ് അലി എത്തിയത്. ജെ ഡി റ്റി ഇസ്ലാം ഓര്‍ഫനേജ് സന്ദര്‍ശിക്കാനുള്ള അന്നത്തെ സെക്രട്ടറി കെ ഹസ്സന്‍ ഹാജിയുടെ ക്ഷണം സ്വീകരിച്ച മുഹമ്മദ് അലി
ഒരു ദിവസം മുഴുവന്‍ ഇവിടെ കുട്ടികള്‍ക്കൊപ്പം ചിലവിട്ടു.

വെള്ളിമാടുകുന്നിലെ മാധ്യമം ദിനപ്പത്രത്തിന്‍റെ ആസ്ഥാനവും മുഹമ്മദ് അലി സന്ദര്‍ശിച്ചു. അന്ന് മൂന്ന് വയസ് മാത്രം പ്രായമായിരുന്ന മാധ്യമത്തിന്‍റെ ഓഫീസില്‍ മുഹമ്മദ് അലി മണിക്കൂറുകളോളം ചെലവഴിച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന പരിപാടിയിലും പങ്കെടുത്താണ് മുഹമ്മദ് അലി മടങ്ങിയത്. വംശീയതക്കെതിരായ പോരാട്ടം ജീവിതമാക്കി മാറ്റിയ മുഹമ്മദലി കോഴിക്കോട് സന്ദര്‍ശനത്തിലും പങ്കുവച്ചത് സാഹോദര്യത്തിന്‍റെ സന്ദേശം തന്നെയായിരുന്നു.

Similar Posts