< Back
Kerala
പി ജയരാജന് വധഭീഷണിKerala
പി ജയരാജന് വധഭീഷണി
|20 May 2018 6:18 AM IST
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ജയരാജന്‍റെ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ മൂന്ന് മാസത്തിനുളളില്‍ ജയരാജനെയോ മകനേയോ കൊലപ്പെടുത്തുമെന്നും

വധഭീഷണിയുണ്ടെന്ന് കാണിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പൊലീസിന് പരാതി നല്‍കി. ഹെയ്ല്‍ ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജില്ലാ ഘടകത്തിന്‍റെ പേരില്‍ തപാലിലാണ് ഭീഷണി ലഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ജയരാജന്‍റെ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ മൂന്ന് മാസത്തിനുളളില്‍ ജയരാജനെയോ മകനേയോ കൊലപ്പെടുത്തുമെന്നും ഭീഷണി കത്തിലുളളതായും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ജയരാജന്‍ ആരോപിക്കുന്നു