< Back
Kerala
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ചാരക്കേസ് ഉപയോഗിച്ചു: കെ മുരളീധരന്‍കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ചാരക്കേസ് ഉപയോഗിച്ചു: കെ മുരളീധരന്‍
Kerala

കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ചാരക്കേസ് ഉപയോഗിച്ചു: കെ മുരളീധരന്‍

Sithara
|
20 May 2018 3:48 PM IST

രാജന്‍ ചെറുക്കാട് എഴുതിയ അട്ടിമറിക്കപ്പെട്ട ചാരക്കേസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ നരസിംഹറാവു ചാരക്കേസ് ഉപയോഗിച്ചെന്ന് കെ മുരളീധരന്‍. യഥാര്‍ഥ ചാരക്കേസ് പുറത്തുവരണമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. രാജന്‍ ചെറുക്കാട് എഴുതിയ അട്ടിമറിക്കപ്പെട്ട ചാരക്കേസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ അട്ടിമറിച്ചുവെന്നാണ് രാജന്‍ ചെറുക്കാട് പുസ്തകത്തില്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകന്‍ പ്രഭാകര റാവുവിന് ഐഎസ്ആര്‍ഒ ചാരക്കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നത് ‍. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ കത്തുകളും രേഖകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ കെ മുരളീധരന് പുസ്തകം കൈമാറി. ടൌണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Tags :
Similar Posts