< Back
Kerala
കൃഷി നഷ്ടം: കര്‍ഷകര്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നുകൃഷി നഷ്ടം: കര്‍ഷകര്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നു
Kerala

കൃഷി നഷ്ടം: കര്‍ഷകര്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നു

എന്‍.കെ രവീന്ദ്രന്‍
|
21 May 2018 4:08 AM IST

സബ്‌സിഡി ലഭിക്കാത്തതും ക്രമാതീതമായ വിലത്തകര്‍ച്ചയും റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു

സബ്‌സിഡി ലഭിക്കാത്തതും ക്രമാതീതമായ വിലത്തകര്‍ച്ചയും റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കൃഷി നഷ്ടത്തിലായതോടെ കര്‍ഷകരില്‍ ചലര്‍ റബ്ബര്‍മരങ്ങള്‍ മുറിച്ച് മാറ്റിത്തുടങ്ങി. പ്രതിസന്ധി രൂക്ഷമായതാണ് ചെറുകിട കര്‍ഷകരെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.

മലയോര മേഖലയിലെ സാധാരണ കര്‍ഷകരില്‍ ഭൂരിപക്ഷവും റബ്ബര്‍ കൃഷിയെ ആശ്രയിച്ചാണ് തങ്ങളുടെ ജീവിത സ്വപ്‌നങ്ങള്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ റബ്ബര്‍ വില സമീപകാലത്തെ കുറഞ്ഞ നിരക്കിലേക്ക് കൂപ്പ് കുത്തിയതോടെ കൂലി പോലും ലഭിക്കില്ലെന്ന സ്ഥിതിയായി. ഇതാണ് മരങ്ങള്‍ മുറിച്ച് നീക്കി ബദല്‍ സാധ്യതകള്‍ ആലോചിക്കാന്‍ എബ്രഹാമെന്ന ഈ കര്‍ഷകനെ പ്രേരിപ്പിച്ചത്.

കൃഷി ലാഭകരമല്ലാതായതോടെ സ്വന്തമായി ടാപ്പിങ് നടത്തുന്നവരടക്കം പലരും ടാപ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിച്ചവര്‍ക്ക് ഇതിനായി മുടക്കിയ പണവും അധ്വാനവും കണക്കുകൂട്ടുമ്പോള്‍ ബദല്‍മാര്‍ങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

Related Tags :
Similar Posts