< Back
Kerala
കശുവണ്ടി തൊഴിലാളികള്‍ക്ക് ഇരുട്ടടി: കാഷ്യു കോര്‍പറേഷനും കാപെക്സും ഫാക്ടറികള്‍ അടച്ചുപൂട്ടിKerala
കശുവണ്ടി തൊഴിലാളികള്‍ക്ക് ഇരുട്ടടി: കാഷ്യു കോര്‍പറേഷനും കാപെക്സും ഫാക്ടറികള്‍ അടച്ചുപൂട്ടി
|21 May 2018 12:15 AM IST
തോട്ടണ്ടി ലഭിക്കാത്ത് മൂലമാണ് ഫാക്ടറികള്‍ അടച്ചതെന്നാണ് വിശദീകരണം
കശുവണ്ടി തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. പൊതുമേഖല സ്ഥാപനമായ കാഷ്യു കോര്‍പറേഷനും കാപെക്സും ഫാക്ടറികള്‍ അടച്ചുപൂട്ടി. തോട്ടണ്ടി ലഭിക്കാത്ത് മൂലമാണ് ഫാക്ടറികള്‍ അടച്ചതെന്നാണ് വിശദീകരണം. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ സിഐടിയു അനിശ്ചിതകാല സമരം നടത്തുന്നതിനിടെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. 40 ഫാക്ടറികളാണ് ഇന്നലെ വൈകീട്ടോടെ പൂട്ടിയത്.