< Back
Kerala
പൊമ്പിളൈ ഒരുമൈ ഒരു വലിയ സംഭവമല്ല, അവരെ ഉയര്‍ത്തിക്കൊണ്ട് വന്നത് മാധ്യമങ്ങളാണെന്ന്  കാനംപൊമ്പിളൈ ഒരുമൈ ഒരു വലിയ സംഭവമല്ല, അവരെ ഉയര്‍ത്തിക്കൊണ്ട് വന്നത് മാധ്യമങ്ങളാണെന്ന് കാനം
Kerala

പൊമ്പിളൈ ഒരുമൈ ഒരു വലിയ സംഭവമല്ല, അവരെ ഉയര്‍ത്തിക്കൊണ്ട് വന്നത് മാധ്യമങ്ങളാണെന്ന് കാനം

Jaisy
|
20 May 2018 8:33 PM IST

സമരം തുടരണോ വേണ്ടയോ എന്നത് അവര്‍ തന്നെ തീരുമാനിക്കണം

പൊമ്പിളൈ ഒരുമൈ ഒരു വലിയ സംഭവമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇവരെ ഉയര്‍ത്തിക്കൊണ്ട് വന്നത് മാധ്യമങ്ങളാണ്. അത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്. സമരം തുടരണോ വേണ്ടയോ എന്നത് അവര്‍ തന്നെ തീരുമാനിക്കണം. എം.എം മണിയുടെ പരാമര്‍ശം നാടന്‍ ശൈലിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വീകരിക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts