< Back
Kerala
പ്രഥമ ലോക കേരള സഭക്ക് ഇന്ന് സമാപനംപ്രഥമ ലോക കേരള സഭക്ക് ഇന്ന് സമാപനം
Kerala

പ്രഥമ ലോക കേരള സഭക്ക് ഇന്ന് സമാപനം

Khasida
|
20 May 2018 10:50 PM IST

കേരളത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് സന്നദ്ധതയറിയിച്ച് പ്രവാസികള്‍ രംഗത്ത്

ആദ്യ ലോക കേരള സഭക്ക് ഇന്ന് സമാപനം. വിവിധ വിഷയങ്ങളിൽ രണ്ട് ദിവസമായി നടന്ന ചർച്ചകൾക്ക് മുഖ്യമന്ത്രി ഇന്ന് സഭയില്‍ മറുപടി നൽകും. വരും നാളുകളിൽ സംസ്ഥാനത്തെ വിവിധ രംഗങ്ങളിൽ കൂടുതൽ വിദേശ നിക്ഷേപത്തിന് പ്രവാസികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പ്രവാസികളുടെ സഹായത്തോടെ സമഗ്രവികസനം നടപ്പാക്കുന്നതിനൊപ്പം, പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലോക കേരളസഭയുടെ ലക്ഷ്യം. മുഖ്യമന്ത്രി അവതരിപ്പിച്ച കരട് രേഖയിന്മേൽ നടന്ന ചർച്ചയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇന്നലെ പങ്കെടുത്തിരുന്നു. തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം നിരവധി ആവശ്യങ്ങളും പ്രവാസികൾ ലോക കേരളസഭക്ക് മുന്നിൽ ഇന്നലെ അവതരിപ്പിച്ചു. ധനകാര്യം, വ്യവസായം, കൃഷി, സ്ത്രീകളും പ്രവാസവും തുടങ്ങിയ വിഷയങ്ങളിലെ മേഖല സമ്മേളനങ്ങൾ ഇന്ന് നടക്കും. തുടർന്ന് സമ്മേളനത്തിൽ പങ്കെടുത്തവരുടെ പ്രതിനിധികൾ സഭക്ക് മുന്നിൽ തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കും. രണ്ട് ദിവസം ഉയർന്ന ചർച്ചകൾക്ക് മുഖ്യമന്ത്രി വൈകിട്ട് മറുപടി നൽകും. വൈകിട്ട് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്ന കലാപരിപാടികളോടെ പ്രഥമ ലോക കേരളസഭ സമാപിക്കും.

Similar Posts