< Back
Kerala
സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയവരുടെ അനുഭവങ്ങളുമായി മാന്‍ ഐയാംസ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയവരുടെ അനുഭവങ്ങളുമായി മാന്‍ ഐയാം
Kerala

സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയവരുടെ അനുഭവങ്ങളുമായി മാന്‍ ഐയാം

Khasida
|
21 May 2018 5:23 AM IST

പി അഭിജിത്തിന്റെ ഫോട്ടോ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍

ട്രാന്‍സ്ജെന്‍ഡറുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ട്രാന്‍സ്മെന്‍ വിഭാഗത്തെ കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യാറില്ല. സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയവരുടെ അനുഭവങ്ങള്‍ പറയുകയാണ് മാന്‍ ഐയാം എന്ന ഫോട്ടോ പ്രദര്‍ശനം. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ശിവാനന്ദുവിന് സന്തോഷം ഏറെയാണ്. ഒളിച്ചുതീരുന്ന ജീവിതത്തില്‍ നിന്ന് ഇപ്പോള്‍ ഒരുപാട് മാറി. സമൂഹം അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒപ്പം കൂട്ടായി ഭാര്യയുമുണ്ട്. ശിവാനന്ദുവിനെ പോലെ സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയവരുടെ കഥ പറയുകയാണ് പി അഭിജിത്തിന്റെ മാന്‍ അയാം എന്ന ഫോട്ടോ പ്രദര്‍ശനം. പൊതുഇടത്തില്‍ സ്വത്വം വെളിപ്പെടുത്തി സ്വന്തമായി ഇടം തേടുന്നവര്‍. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.

Related Tags :
Similar Posts