< Back
Kerala
ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന: എതിര്‍പ്പുമായി കെസിബിസിയും സിറോ മലബാര്‍ സഭയുംഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന: എതിര്‍പ്പുമായി കെസിബിസിയും സിറോ മലബാര്‍ സഭയും
Kerala

ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന: എതിര്‍പ്പുമായി കെസിബിസിയും സിറോ മലബാര്‍ സഭയും

Sithara
|
21 May 2018 8:10 PM IST

സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും അത് മദ്യഉപഭോഗം കുറക്കുന്നതായിരിക്കണമെന്നും സിറോ മലബാര്‍ സഭ

ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്താനുള്ള തീരുമാനത്തിനെതിരെ കെസിബിസിയും സിറോ മലബാര്‍ സഭയും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ മദ്യത്തിന് അമിത പ്രാധാന്യം നല്‍കുകകയാണെന്ന് കെസിബിസി മദ്യവിരുദ്ധസമിതി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഓണ്‍ലൈന്‍ വഴി മദ്യം നില്‍ക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ ഫെഡ് പിന്‍വലിക്കണമെന്ന് സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും അത് മദ്യഉപഭോഗം കുറക്കുന്നതായിരിക്കണം. ഈ നയം ഉയര്‍ത്തിക്കാണിച്ചാണ് എല്‍ഡിഎഫ് വോട്ട് വാങ്ങിച്ചതെന്നും സര്‍ക്കാര്‍ അത് ഓര്‍ക്കണമെന്നും സിറോ മലബാര്‍ സഭാ വക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ട് കൊച്ചിയില്‍ പറഞ്ഞു.

Related Tags :
Similar Posts