< Back
Kerala
വരള്‍ച്ചയെ നേരിടാന്‍ അടഞ്ഞുപോയ നീരുറവകളും തോടുകളുമെല്ലാം വീണ്ടെടുക്കണമെന്ന് പിണറായിവരള്‍ച്ചയെ നേരിടാന്‍ അടഞ്ഞുപോയ നീരുറവകളും തോടുകളുമെല്ലാം വീണ്ടെടുക്കണമെന്ന് പിണറായി
Kerala

വരള്‍ച്ചയെ നേരിടാന്‍ അടഞ്ഞുപോയ നീരുറവകളും തോടുകളുമെല്ലാം വീണ്ടെടുക്കണമെന്ന് പിണറായി

Ubaid
|
21 May 2018 8:38 PM IST

സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് വന്നിരിക്കുന്നത് ചൂണ്ടാകാട്ടിയാണ് വരള്‍ച്ചയെ നേരിടേണ്ടത് സംബന്ധിച്ച് പിണറായി വിജയന്‍ ഓര്‍മിപ്പിച്ചത്

വരള്‍ച്ചെയ നേരിടാന്‍ അടഞ്ഞുപോയ നീരുറവകളും തോടുകളുമെല്ലാം വീണ്ടെടുക്കണമെന്ന് കര്‍ഷകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍റ ആഹ്വാനം. കര്‍ഷക തൊഴിലാളി സംസ്ഥാന സമ്മേളനത്തിന്റെ പൊതുയോഗത്തില്‍ സംസാരിക്കമുമ്പോഴായിരുന്നു മഴവെള്ളം സംഭരിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ച് മുഖ്യമന്ത്രി കര്‍ഷകരെ ഓര്‍മിപ്പിച്ചത്.

സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് വന്നിരിക്കുന്നത് ചൂണ്ടാകാട്ടിയാണ് വരള്‍ച്ചയെ നേരിടേണ്ടത് സംബന്ധിച്ച് പിണറായി വിജയന്‍ ഓര്‍മിപ്പിച്ചത്. വരള്‍ച്ചയെ ആശങ്കയോടെ നോക്കികാണ്ട മറ്റൊരുകാലം ഉണ്ടായിട്ടില്ല. മഴകുറയുന്നത് കാര്‍ഷിക മേഖലയുടെ മുഖച്ചായതന്നെ മാറ്റിമറിക്കുമെന്ന് പിണറായി ചൂണ്ടികാട്ടി.

കാര്‍ഷികരേഗത്ത് അതിനൂതനമായ രീതികള്‍ വരുമ്പോള്‍ അവയെ അന്യമായി നിര്‍ത്തേണ്ടതില്ലെന്ന് പിണറായി പറഞ്ഞു. പുതിയ സംസ്ഥാന പ്രസിഡന്‍റായി എംവി ഗോവിന്ദന്‍മാസ്റ്ററേയും ജനറല്‍ സെക്രട്ടറിയായി എന്‍.ആര്‍ ബാലനേയും സമ്മേളനം തിരഞ്ഞെടുത്തു.

Related Tags :
Similar Posts