< Back
Kerala
ഡെങ്കിപ്പനി: ഇന്ന് മൂന്ന് മരണംഡെങ്കിപ്പനി: ഇന്ന് മൂന്ന് മരണം
Kerala

ഡെങ്കിപ്പനി: ഇന്ന് മൂന്ന് മരണം

Khasida
|
21 May 2018 1:19 PM IST

പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ആശങ്കയോടെ ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് മൂന്ന് മരണം. കോഴിക്കോട് രണ്ട് പേരും പാലക്കാട് ഒരാളുമാണ് മരിച്ചത്. ഇതോടെ പനിമൂലം ഈ മാസം മരിച്ചവരുടെ എണ്ണം 39 ആയി. ഒന്നേമുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് ഈ മാസം ഇന്നലെ വരെ പനിക്ക് ചികിത്സ തേടിയെത്തിയത്‍. പനിയും പനി മരണവും വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്

കോഴിക്കോട് നന്മണ്ട സ്വദേശികളായ കുറൂളിപറമ്പത്ത് കുട്ടിമാളു അമ്മ, പരലാട് സ്വദേശി ഗിരീഷ്കുമാര്‍ എന്നിവരാണ് ഇന്ന് മരിച്ചത്. നേരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗിരീഷ്കുമാര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത് 55581 പേരാണ്. ഇന്നലെ ചികിത്സ തേടിയെത്തിയ 19179 പേരില്‍ 128 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഈ മാസം ഇന്നലെ വരെ ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കടന്നു. ഇതിൽ 1725 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 137 പേര്‍ക്ക് H1 N1 ഉം 10 പേര്‍ക്ക് ചിക്കുൻ ഗുനിയയും സ്ഥിരീകരിച്ചു.

പനി ബാധിച്ചെത്തുവരിലും പനി മൂലമുണ്ടായ മരണത്തിലും തലസ്ഥാന ജില്ലയാണ് മുന്നില്‍. ഇന്നലെ മാത്രം 2888 പേരാണ് തിരുവനന്തപുരത്ത് ചികിത്സ തേടിയെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡുകള്‍ വീടുകള്‍‌ തോറും സന്ദര്‍ശനം നടത്തും. യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജനവും കൊതുക് നിവാരണവും നടത്തും. സ്വകാര്യ ഡോക്ടർമാരും പ്രതിരോധ പ്രവർത്തനത്തിനായി രംഗത്തുണ്ട്.

പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പും ആശങ്കയിലാണ്. തീരദേശ മലയോര മേഖലകളിലാണ് പനി കൂടുതലായും വ്യാപിക്കുന്നത്. കൃത്യമായി മാലിന്യസംസ്കരണം നടക്കാത്തതാണ് പനി വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു വിഷയം. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഓഫീസ് കെട്ടിടംപോലും മാലിന്യക്കൂമ്പാരത്തിന് നടുവില്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി മരണം നടന്നിട്ടും മാലിന്യ നിര്‍മാര്‍ജനത്തില്‍ അംലംഭാവം
കാട്ടുകയാണ് കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത്. മാലിന്യങ്ങള്‍ക്ക് നടുവിലാണ് പഞ്ചായത്ത് കെട്ടിടത്തിന്
സമീത്തെ സ്ഥലങ്ങളും മൂത്ര പുരയുമെല്ലാം..

Related Tags :
Similar Posts