< Back
Kerala
ഇടതുപക്ഷം ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമൊപ്പം പോരാടണമെന്ന് കാഞ്ചാ ഐലയ്യഇടതുപക്ഷം ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമൊപ്പം പോരാടണമെന്ന് കാഞ്ചാ ഐലയ്യ
Kerala

ഇടതുപക്ഷം ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമൊപ്പം പോരാടണമെന്ന് കാഞ്ചാ ഐലയ്യ

Subin
|
21 May 2018 2:54 PM IST

കേരളാ മോഡല്‍ ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കാന്‍ തയ്യാറാകണമെന്നും കാഞ്ചാ ഐലയ്യ കോഴിക്കോട് പറഞ്ഞു.

ഇടതുപക്ഷം ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം പോരാടാന്‍ തയ്യാറാകണമെന്ന് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ കാഞ്ചാ ഐലയ്യ. മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റുകള്‍ക്കെതിരെ പോരാടേണ്ട സമയമാണിത്. കേരളാ മോഡല്‍ ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

മോഡിഫൈ ചെയ്യപ്പെടാത്തത് എന്ന പേരില്‍ നദി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് നിര്‍വഹിക്കുകയായിരുന്നു എഴുത്തുകാരനായ കാഞ്ച ഐലയ്യ. കേരളാ മോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള ഏറ്റുമുട്ടലാണ് രാജ്യത്ത് നടക്കുന്നത്. ന്യൂനപക്ഷങ്ങളെയും ഫാഷിസത്തെ എതിര്‍ക്കുന്നവരെയും രാജ്യ ദ്രോഹികളാക്കുകയാണ്. ഇടതു പക്ഷം ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യം വലിയ ഒരു നുണയാണെന്ന് ചടങ്ങില്‍ സംസാരിച്ച സാറാജോസഫ് പറഞ്ഞു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് സംവാദവും സംഘടിപ്പിച്ചിരുന്നു.

Related Tags :
Similar Posts