< Back
Kerala
ലൈറ്റ് മെട്രോയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറുന്നതായി ഇ ശ്രീധരന്‍ലൈറ്റ് മെട്രോയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറുന്നതായി ഇ ശ്രീധരന്‍
Kerala

ലൈറ്റ് മെട്രോയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറുന്നതായി ഇ ശ്രീധരന്‍

admin
|
21 May 2018 9:24 AM IST

ഡിഎംആര്‍സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കരാര്‍ കാലാവധി പൂര്‍ത്തിയായതിനാലാണ് ഡിഎംആര്‍സി പിന്‍മാറിയത്.

ലൈറ്റ് മെട്രോയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറുന്നതായി ഇ ശ്രീധരന്‍. സര്‍ക്കാറില്‍ നിന്ന് അനുകൂല പ്രതികരണമില്ലാത്തതിനാല്‍ ഡിഎംആര്‍സി മാര്‍ച്ച് 15ന് ഓഫീസുകള്‍ അടക്കും. പദ്ധതി ഒരുക്ക ജോലികൾ ഡിഎം ആർ സി നല്ല നിലയിൽ നടത്തിയിരുന്നു. രണ്ട് ഓഫീസുകൾ പ്രവർത്തിക്കാൻ മാസം 16 ലക്ഷം ചിലവഴിച്ചിരുന്നു. പദ്ധതിയില്‍ സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടായെന്നും ശ്രീധരന്‍ പറഞ്ഞു.

അതേസമയം ഡിഎംആര്‍സിയുടെ പിന്‍മാറ്റം ലൈറ്റ് മെട്രോയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കരാര്‍ കാലാവധി പൂര്‍ത്തിയായതിനാലാണ് ഡിഎംആര്‍സി പിന്‍മാറിയത്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വി എസ് ശിവകുമാറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി

Similar Posts