< Back
Kerala
കീഴാറ്റൂരില്‍ ബദല്‍ സമരം അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തലKerala
കീഴാറ്റൂരില്‍ ബദല്‍ സമരം അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല
|21 May 2018 6:44 AM IST
സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ബദല്‍ സമരത്തിലൂടെ കാണാനാകുന്നത്
കീഴാറ്റൂരില്‍ ബദല്‍ സമരം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ബദല്‍ സമരത്തിലൂടെ കാണാനാകുന്നതെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാമെന്ന് ചെന്നിത്തല പറഞ്ഞു. കെ എം മാണി ഇപ്പോഴും യുഡിഎഫിനോടൊപ്പം തന്നെയാണെന്നും രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.