< Back
Kerala
മനക്കരുത്തുകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച മൃദുല മനോമോഹനന്‍മനക്കരുത്തുകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച മൃദുല മനോമോഹനന്‍
Kerala

മനക്കരുത്തുകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച മൃദുല മനോമോഹനന്‍

Subin
|
21 May 2018 9:20 AM IST

പതിയെ ചെറു കഥകള്‍ എഴുതിത്തുടങ്ങി. ഒടുവില്‍ ഒരു നോവലും സൂര്യന്‍ അസ്തമിക്കുന്നില്ല എന്ന നോവല്‍ എഴുതി പൂര്‍ത്തിയാക്കി സാഹിത്യ രംഗത്ത് സ്ഥാനമുറപ്പിച്ചു.

അപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് ജീവിതം തന്നെ വഴി മുട്ടി പോകുന്നവരുണ്ട്. മനക്കരുത്ത് കൊണ്ട് അതിജീവിക്കുന്നവരും. അങ്ങനെ ഒരാളാണ് കോഴിക്കോട് മീഞ്ചന്ത സ്വദേശി മൃദുല മനോമോഹനന്‍. വാഹനാപകടത്തില്‍ വലം കൈ നഷ്ടമായപ്പോള്‍ ഇടത് കൈ കൊണ്ട് നോവല്‍ എഴുതി പൂര്‍ത്തിയാക്കിയിരിക്കുകയാണ് മൃദുല.

വീട്ടില്‍ ഒറ്റക്കിരിക്കുമ്പോഴൊക്കെ മൃദുല പതിനാലു വര്‍ഷം മുമ്പുള്ള നിലമ്പൂര്‍ യാത്രയെക്കുറിച്ച് ഓര്‍ക്കാറുണ്ട്. ആ യാത്രയിലാണ് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വലതു കൈ നഷ്ടമായത്. ഭര്‍ത്താവ് മനോമോഹന്റെ പിന്തുണയില്‍ മൃദുല ആദ്യാക്ഷരം പഠിക്കുന്ന കുട്ടിയെ പോലെ ഇടം കൈകൊണ്ട് എഴുതി പഠിച്ചു. അക്ഷരങ്ങള്‍ വഴങ്ങാതായപ്പോള്‍ ഒറ്റക്കിരുന്നു കരഞ്ഞു. പക്ഷേ തോറ്റ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. പതിയെ ചെറു കഥകള്‍ എഴുതിത്തുടങ്ങി. ഒടുവില്‍ ഒരു നോവലും സൂര്യന്‍ അസ്തമിക്കുന്നില്ല എന്ന നോവല്‍ എഴുതി പൂര്‍ത്തിയാക്കി സാഹിത്യ രംഗത്ത് സ്ഥാനമുറപ്പിച്ചു.

കോളേജില്‍ പഠിക്കുമ്പോളേ സാഹിത്യത്തില്‍ കമ്പമുണ്ടായിരുന്നു. വീണ്ടും എഴുതിത്തുടങ്ങിയ ആത്മവിശ്വാസത്തില്‍ ബി എഡും പൂര്‍ത്തിയാക്കി. ഇപ്പോള്‍ ആത്മവിശ്വാസം വേണ്ടുവോളമുണ്ട്. അങ്ങനെ പുതിയ നോവലായ ശിലയുടെ പണിപ്പുരയിലാണ് മൃദുല.

Related Tags :
Similar Posts