< Back
Kerala
വയനാട്ടില്‍ കാട്ടാന ചരിഞ്ഞത് വെടിയുണ്ടയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്വയനാട്ടില്‍ കാട്ടാന ചരിഞ്ഞത് വെടിയുണ്ടയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala

വയനാട്ടില്‍ കാട്ടാന ചരിഞ്ഞത് വെടിയുണ്ടയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Khasida
|
22 May 2018 8:40 PM IST

മസ്തിഷ്കത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ പുറത്തെടുത്തു

വയനാട് പുല്‍പള്ളി കാപ്പിക്കുന്നില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ വെടിവെച്ചു കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ നെയ്ക്കുപ്പ സെക്ഷനില്‍, സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് പന്ത്രണ്ട് വയസ് പ്രായമുള്ള പിടിയാനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നെയ്ക്കുപ്പ മേലേക്കാപ്പ് നാരായണന്റെ കൃഷിയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. ജിജിമോന്റെ നേതൃത്തില്‍ ഫോറന്‍സിക് വിദഗ്ധരും ബാലിസ്റ്റിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

ഒരുമാസം മുന്‍പ് വയനാട് വന്യജീവി സങ്കേതത്തില്‍ റോഡരികില്‍ നിന്നിരുന്ന പിടിയാനയെ രാത്രിയില്‍ വെടിവെച്ചു കൊന്നിരുന്നു. ഈ കേസില്‍ ഇതുവരെ ആരെയും പിടികൂടാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. ആനകളുടെ കൊലപാതകം സംബന്ധിച്ച് ശാസ്ത്രീയമായ അന്വേഷണമായിരിക്കും നടക്കുക.

Related Tags :
Similar Posts