< Back
Kerala
നെഹ്റു ട്രോഫി വള്ളംകളിക്കുള്ള  ഒരുക്കങ്ങൾ സജീവംനെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ സജീവം
Kerala

നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ സജീവം

Subin
|
23 May 2018 2:35 AM IST

മത്സരത്തിന്‍റെ നിയമാവലിയിൽ കാലോചിതമായ വ്യത്യസ്ത പരിഷ്കാരങ്ങൾ ഇക്കുറി ഏർപ്പെടുത്തും. മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതോടെ ട്രാക്കും ഹീറ്റ്സുമായി. ആഗസ്ത് പതിമൂന്നിനാണ് മത്സരം.

ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേളക്കുള്ള ഇത്തവണത്തെ ഒരുക്കങ്ങൾ സജീവമാകുന്നു. മത്സരത്തിന്‍റെ നിയമാവലിയിൽ കാലോചിതമായ വ്യത്യസ്ത പരിഷ്കാരങ്ങൾ ഇക്കുറി ഏർപ്പെടുത്തും. മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതോടെ ട്രാക്കും ഹീറ്റ്സുമായി. ആഗസ്ത് പതിമൂന്നിനാണ് മത്സരം.

വേമ്പനാട് കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോൽസവത്തിന് നിയമങ്ങൾ സംബന്ധിച്ച തർക്കങ്ങൾ പതിവായിരുന്നു. അതുകൊണ്ടു തന്നെ നിയമങ്ങളുടെ പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കെല്ലാമുള്ളതുപോലെ നെഹ്‌റുട്രോഫി ജലമേളയ്ക്കും വ്യക്തവും ചിട്ടയുള്ളതുമായ നിയമാവലി തയ്യാർ ചെയ്താണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മാറ്റം വള്ളം കളി കൂടുതൽ ജനപ്രിയമാകുമെന്നാണ് സംഘാടകരുടെ കണക്കു കൂട്ടൽ.

രജിസ്ട്രേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ ചരിത്രത്തിലാദ്യമായി 25 ചുണ്ടന്‍ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത ശേഷം മല്‍സരങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് ആ ടീമിനെ നെഹ്‌റുട്രോഫി മല്‍സരങ്ങളില്‍ നിന്ന് ഒഴിവാക്കും. സമയക്രമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്കുള്ള വള്ളങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് വലിയ മാറ്റം. നാല് ട്രാക്ക് തന്നെ തുടരും. എന്നാൽ ഫിനിഷിങ് പോയിന്റ് നിലവിലുള്ളതില്‍ നിന്ന് 25 മീറ്ററും സ്റ്റാര്‍ട്ടിങ് പോയിന്റ് 30 മീറ്ററും മാറ്റി സ്ഥാപിക്കും.ഫൈനലില്‍ എത്തുന്ന ചുണ്ടന്‍ വള്ളങ്ങള്‍ ഹീറ്റ്‌സില്‍ ഏറ്റവും കുറച്ചുസമയം എടുക്കുന്ന നാലു വള്ളം ആയിരിക്കും. അതുപോലെ തന്നെയാണ് ലൂസേഴ്‌സ് ഫൈനലും. തുല്യ സമയം വന്നാല്‍ നറുക്കിടാനാണ് തീരുമാനം.

Similar Posts