< Back
Kerala
വട്ടിയൂര്‍ക്കാവിലെ തോല്‍വി: സിപിഎമ്മില്‍ നടപടിKerala
വട്ടിയൂര്‍ക്കാവിലെ തോല്‍വി: സിപിഎമ്മില്‍ നടപടി
|23 May 2018 5:24 AM IST
സംസ്ഥാന കമ്മിറ്റി തുടരുകയാണ്
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ, സംസ്ഥാന നേതാക്കളായ ബി എസ് രാജീവ്, കെ ചന്ദ്രിക, എം വിജയകുമാര്‍, പീരപ്പന്‍കോട് മുരളി എന്നിവരോട് വിശദീകരണം ചോദിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാലക്കാട്ടെ തോല്‍വിക്ക് കാരണം വിഭാഗീയതയാണെന്നും സംസ്ഥാന സമിതി വിലയിരുത്തി.
നിയമസഭാ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. പൂഞ്ഞാറിലെ തോല്‍വിയില്‍ ഏരിയ കമ്മറ്റിക്കെതിരെ നടപടി വേണമെന്നാണ് കമ്മീഷന്‍ ശിപാര്‍ശ.