< Back
Kerala
സത്യവാങ്മൂലം അംഗീകരിച്ചു: തങ്കച്ചനെതിരെ സോളാര്‍ കമ്മീഷന്‍ തുടര്‍ നടപടിയെടുക്കില്ലKerala
സത്യവാങ്മൂലം അംഗീകരിച്ചു: തങ്കച്ചനെതിരെ സോളാര്‍ കമ്മീഷന്‍ തുടര്‍ നടപടിയെടുക്കില്ല
|22 May 2018 2:05 PM IST
തങ്കച്ചന്റെയും സര്‍ക്കാരിന്‍റെയും സത്യവാങ്മൂലം അംഗീകരിച്ച കമ്മീഷന്‍ തുടര്‍നടപടികള്‍ റദ്ദാക്കി
സോളാര്‍ കമ്മീഷനെതിരെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ നടത്തിയത് വ്യക്തിപരമായ പരാമര്‍ശമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്രസ്താവന തങ്കച്ചന്‍ പിന്‍വലിച്ചിരുന്നു. തങ്കച്ചന്റെയും സര്‍ക്കാരിന്‍റെയും സത്യവാങ്മൂലം അംഗീകരിച്ച കമ്മീഷന്‍ തുടര്‍നടപടികള്‍ റദ്ദാക്കി. സോളാര്‍ കമ്മീഷന്‍ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു തങ്കച്ചന്‍റെ പ്രസ്താവന. അതേസമയം സരിത എസ് നായര്‍ ഇന്നും കമ്മീഷനില്‍ ഹാജരായില്ല. സരിത 21ന് ഹാജരാകണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.