എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളജുകളിലെ പ്രവേശ നടപടികള്‍ തടസ്സപ്പെട്ടുഎയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളജുകളിലെ പ്രവേശ നടപടികള്‍ തടസ്സപ്പെട്ടു
|സര്‍ജറി സൌകര്യങ്ങള്‍ ഹോമിയോ മെഡിക്കല്‍ കോളജുകളിലുണ്ടാകണമെന്ന് കേന്ദ്രം നേരത്തെ നിഷ്കര്‍ഷിച്ചിരുന്നു, ഇതുൾപ്പെടെ മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടാണ് സംസ്ഥാനത്തെ മൂന്ന് എയ്ഡഡ് ഹോമിയോമെഡിക്കല്‍ കോളജുകളുടെ അഫിലിയേഷന്‍ കേന്ദ്ര ഹോമിയോ കൌണ്‍സില്‍ പിടിച്ച് വെച്ചിരിക്കുന്നത്
സംസ്ഥാനത്തെ എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളജുകളിലെ പ്രവേശ നടപടികള്‍ തടസ്സപ്പെട്ടു. മതിയായ സൌകര്യങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് കേന്ദ്ര ഹോമിയോ കൌണ്‍സില്‍ കോളജുകളുടെ അഫിലിയേഷന്‍ പുതുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈ മാസം 31നകം പൂര്‍ത്തിയാക്കേണ്ട പ്രവേശ നടപടികള്‍ ഇതുവരെയും തുടങ്ങിയില്ല. റാങ്ക് പട്ടികയില്‍ ഇടംനേടിയ വിദ്യാര്‍ഥികള്‍ ആശങ്കയില്‍.
സര്‍ജറി സൌകര്യങ്ങള്‍ ഹോമിയോ മെഡിക്കല്‍ കോളജുകളിലുണ്ടാകണമെന്ന് കേന്ദ്രം നേരത്തെ നിഷ്കര്‍ഷിച്ചിരുന്നു, ഇതുൾപ്പെടെ മതിയായ സൌകര്യങ്ങളില്ലെന്ന് കണ്ടാണ് സംസ്ഥാനത്തെ മൂന്ന് എയ്ഡഡ് ഹോമിയോമെഡിക്കല്‍ കോളജുകളുടെ അഫിലിയേഷന്‍ കേന്ദ്ര ഹോമിയോ കൌണ്‍സില്‍ പിടിച്ച് വെച്ചിരിക്കുന്നത്. കൌണ്‍സിലിന്‍റെ തന്നെ നിര്‍ദേശമനുസരിച്ച് ഈ മാസം മുപ്പത്തി ഒന്നിനകം പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കണം. അഫിലിയേഷന്‍ ഇല്ലാത്തതിനാല്‍ ഈ കോളജുകളിലേക്ക് നടക്കേണ്ട അലോട്മെന്‍റ് പ്രക്രിയകള്‍ നടത്താന്‍ സംസ്ഥാന പ്രവേശ കമ്മീഷണര്‍ക്ക് സാധിച്ചിട്ടില്ല. പ്രവേശ നടപടികള്‍ വരും ദിവസങ്ങളില്‍ തുടങ്ങിയാല്‍ തന്നെ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കാനാകുമോയെന്ന കാര്യം സംശയമാണ്. കേന്ദ്ര ഹോമിയോ കൌണ്‍സില്‍ സമയം നീട്ടി നല്‍കിയില്ലെങ്കില്‍ പ്രവേശം തന്നെ മുടങ്ങിയേക്കും. രണ്ട് ഗവണ്‍മെന്‍റ് കോളജുകള്‍ ഉൾപ്പെടെ അഞ്ച് ഹോമിയോ മെഡിക്കല്‍ കോളജുകളാണ് സംസ്ഥാനത്തുള്ളത്. എയ്ഡഡ് കോളജുകളിലെ പ്രവേശം മുടങ്ങിയാല്‍ 150 ഹോമിയോ മെഡിക്കല്‍ സീറ്റുകള്‍ സംസ്ഥാനത്തിന് നഷ്ടമായേക്കും. മെഡിക്കല്‍ റാങ്ക് പട്ടികയില്‍ പ്രവേശം കാത്ത് കിടക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്.