< Back
Kerala
Kerala
സോളാര്‍ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം നല്‍കാവില്ലെന്ന നിലപാട് ശരിയല്ലെന്ന് പിജെ കുര്യന്‍
|23 May 2018 3:33 AM IST
അറിയാനുള്ള അവകാശത്തിന്റെ പരിധിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വരും
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം നല്‍കാവില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍. അറിയാനുള്ള അവകാശത്തിന്റെ പരിധിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വരും. നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ സഭയുടെ പ്രിവിലേജായി കണക്കാക്കാന്‍ കഴിയില്ലെന്നും കുര്യന്‍ പറഞ്ഞു.