< Back
Kerala
സിപിഎം പ്രസ്താവന പ്രവാചക നിന്ദ; മാപ്പ് പറയണം: ചെന്നിത്തലസിപിഎം പ്രസ്താവന പ്രവാചക നിന്ദ; മാപ്പ് പറയണം: ചെന്നിത്തല
Kerala

സിപിഎം പ്രസ്താവന പ്രവാചക നിന്ദ; മാപ്പ് പറയണം: ചെന്നിത്തല

Sithara
|
22 May 2018 8:07 PM IST

കോഴിക്കോട് ജില്ലാ കമ്മിറ്റിയെ സിപിഎം പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ്

ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പ്രസ്താവന പ്രവാചക നിന്ദയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സമരത്തിന് പിന്നില്‍ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമാണ് എന്ന പരാമര്‍ശം കൃത്യമായ പ്രവാചക നിന്ദയാണ്. പ്രസ്താവന പിന്‍വലിച്ച് സിപിഎം മാപ്പ് പറയണം. കോഴിക്കോട് ജില്ലാ കമ്മിറ്റിയെ സിപിഎം പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വികസന വിരോധികളുടെ സമ്മര്‍ദത്തിനോ വിരട്ടലിനോ വിധേയമായി സംസ്ഥാനത്തിന് കുതിപ്പേകുന്ന പരിപാടികള്‍ നിര്‍ത്തിവെക്കാനോ ഉപേക്ഷിക്കാനോ തയ്യാറല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയും ചെന്നിത്തല വിമര്‍ശിച്ചു. പരാമര്‍ശം പ്രകോപനപരമാണ്. ചര്‍ച്ച പൊളിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Similar Posts