< Back
Kerala
നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; ഒരു മൃതദേഹം കണ്ടെത്തിനാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; ഒരു മൃതദേഹം കണ്ടെത്തി
Kerala

നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; ഒരു മൃതദേഹം കണ്ടെത്തി

Sithara
|
23 May 2018 4:56 AM IST

ഓഖി ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടങ്ങിപ്പോയ നാല് മത്സ്യ തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചു

ഓഖി ചുഴലിക്കാറ്റിൽ പെട്ട് കടലിൽ അകപ്പെട്ടവരെ കരക്കെത്തിക്കാൻ മത്സ്യത്തൊഴിലാളികൾ തന്നെ രംഗത്തിറങ്ങി. സർക്കാർ വിലക്ക് മറികടന്നാണ് പൂന്തുറ ഉൾപ്പെടെ മേഖലകളിൽ നിന്ന് സംഘങ്ങളായി മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയത്. രക്ഷാപ്രവർത്തനത്തിന് നേരിട്ടിറങ്ങിയവർക്ക് സർക്കാരിന്റെ ഒരു സഹായവും ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

തങ്ങളുടെ കൂട്ടത്തിൽ പെട്ട 33 പേർ ഇപ്പോഴും കടലിലാണ്. ഇനി കാത്തു നിൽക്കാൻ വയ്യ. വൈകുന്നേരം വരെ തിരച്ചിൽ നടത്താനുളള സന്നാഹങ്ങളുമായി അലറുന്ന തിരകൾക്കിടയിലൂടെ ഉൾക്കടലിലേക്ക്. 26 വള്ളങ്ങളിലായി 103 പേർ.

വിഴിഞ്ഞം, പൂവാർ തീരങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി. 10 മിനിറ്റിനകം ഒരു മൃതദേഹവുമായി ഒരു വള്ളം തിരികെയെത്തി. സർക്കാരിന്റെ അറിവോടെയും സഹായത്തോടെയുമാണ് ഈ രക്ഷാപ്രവർത്തനമെന്ന ഫിഷറീസ് മന്ത്രിയുടെ വാക്കുകൾ ഇവർ തള്ളി. കൂടുതൽ പേരെ തിരികെയെത്തിക്കുന്നതും കാത്ത് പ്രതീക്ഷയോടെ നിൽക്കുകയാണ് തീരദേശവാസികൾ.

Similar Posts