< Back
Kerala
മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷംമന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷം
Kerala

മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷം

Sithara
|
23 May 2018 3:27 AM IST

ഗണേഷ് കുമാറുമായും ബാലകൃഷ്ണപിള്ളയുമായും ടി പി പീതാംബരന്‍ സംസാരിച്ചതിനെതിരെ മാണി സി കാപ്പന്‍ രംഗത്തെത്തി

മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഗണേഷ് കുമാറുമായും ബാലകൃഷ്ണപിള്ളയുമായും ടി പി പീതാംബരന്‍ സംസാരിച്ചതിനെതിരെ മാണി സി കാപ്പന്‍ രംഗത്തെത്തി. മന്ത്രിസ്ഥാനം പാരിതോഷികമായി നല്‍കി എന്‍സിപിയിലേക്ക് ആളുകളെ എടുക്കേണ്ട സാഹചര്യമില്ലെന്ന് എ കെ ശശീന്ദ്രനും പ്രതികരിച്ചു.

രണ്ട് മന്ത്രിമാര്‍ രാജിവച്ചതിനാല്‍ അനിശ്ചിതത്വം തുടരുന്ന എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ പാര്‍ട്ടിയിലെടുത്ത് മന്ത്രിയാക്കുന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഗണേഷ് കുമാറുമായും ബാലകൃഷ്ണപിള്ളയുമായും ടി പി പീതാംബരന്‍ ചര്‍ച്ച നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

29ന് ഡല്‍ഹിയില്‍ ചേരുന്ന എന്‍സിപി യോഗത്തില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചയുണ്ടാകുമെന്നും മാണി സി കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts