< Back
Kerala
വര്‍ക്കല കൂട്ടബലാത്സംഗം: മൂന്ന് പ്രതികളും പിടിയില്‍വര്‍ക്കല കൂട്ടബലാത്സംഗം: മൂന്ന് പ്രതികളും പിടിയില്‍
Kerala

വര്‍ക്കല കൂട്ടബലാത്സംഗം: മൂന്ന് പ്രതികളും പിടിയില്‍

admin
|
23 May 2018 12:51 AM IST

വര്‍ക്കല സ്വദേശികളായ സഫീര്‍, ഷൈജു, റാഷിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. വര്‍ക്കല സ്വദേശികളായ സഫീര്‍, ഷൈജു, റാഷിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വര്‍ക്കല താഴേ വെട്ടൂര്‍ സ്വദേശികളാണ് പിടിയിലായ സഫീര്‍, ഷൈജു, റാഷിദ് എന്നിവര്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സഫീറാണ് കേസില്‍ ഒന്നാം പ്രതി. സഫീറും ഷൈജുവും ആലുവയില്‍ നിന്നും റാഷിദ് കല്ലമ്പലത്ത് നിന്നുമാണ് പിടിയിലായത്. രണ്ടാം പ്രതി ഷൈജുവിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ പെണ്‍കുട്ടിയെ മൂവരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി.
മൂന്നാം പ്രതി റാഷിദ് പെണ്‍കുട്ടിയുമായി വരുമ്പോള്‍ വര്‍ക്കല അയന്തി പാലത്തിന് സമീപം പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്ത ശേഷം നാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

ചൊവ്വാഴ്ചയാണ് വര്‍ക്കലയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം ആനയറ സ്വദേശിയായ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Tags :
Similar Posts