< Back
Kerala
Kerala
ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി
|22 May 2018 4:30 PM IST
ക്രിമിനൽ ചിന്ത പൊലീസുകാരുടെ മനസിലേക്ക് കടന്നു വരരുത്
ക്രിമിനൽ ചിന്ത പൊലീസുകാരുടെ മനസിലേക്ക് കടന്നു വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിലെ അന്തേവാസികള്‍ക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. ജയിലിനകത്തുള്ളവരിൽ എല്ലാവരും ക്രിമിനൽ സ്വഭാവമുള്ളവരല്ല. അവരെ സഹാനുഭൂതിയോടെ സമീപിക്കണം. പൊലീസ് ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസുകാരുടെ പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.