വ്രത വിശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍വ്രത വിശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍
|ഈദുഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.മഴകാരണം വിവിധയിടങ്ങളിലെ.......
വിശുദ്ധമാസത്തിന് സമാപനം കുറിച്ച് ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.
ഈദുഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. മഴകാരണം പലയിടത്തും പള്ളികളിലാണ് നമസ്കാരം നടന്നത് . തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് പാളയം ഇമാം മൌലവി വിപി സുഹൈബ് നേതൃത്വം നല്‍കി.
മണക്കാട് ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് എസ് എം സൈനുദ്ദീന്‍ മൌലവി നേതൃത്വം നല്‍കി. പുത്തരിക്കണ്ടം മൈതാനം, സെന്‍ട്രല്‍ സ്കൂള്‍, തമ്പാനൂര്‍ ജുമാമസ്ജിദ്, മണക്കാട് വലിയപള്ളി, എന്നിവിടങ്ങളിലും പെരുന്നാള്‍ നമസ്കാരം നടന്നു. കൊച്ചിയില്‍ വൈറ്റില സലഫി മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഷെരീഫ് മേലതില്‍ മൌലവി നേതൃത്വം നല്‍കി. സിനിമാ താരങ്ങളായ മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവര്‍ സലഫി മസ്ജിദിലാണ് നമസ്കാരത്തിനെത്തിയത്. മഴ കാരണം മറൈന്‍ ഡ്രൈവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടക്കേണ്ടിയിരുന്ന ഈദ് ഗാഹുകള്‍ ഒഴിവാക്കിയിരുന്നു. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന നമസ്കാരത്തില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എംഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.
മലപ്പുറം ശാന്തപുരത്ത് നടന്ന ഈദ് നമസ്കാരത്തിന് ജമാഅത്തെ ഇ്സാലാമി അസിസ്റ്റന്‍ഡ് അമീര്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് നേതൃത്വം നല്‍കി. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്സ് ജുമാ മസ്ജിദില്‍ നടന്ന നമസ്കരാത്തിന് ഡോ. ഹക്കീം അസ്ഹരി നേതൃത്വം നല്‍കി. പാളയം മൊഹിയുദ്ദീന്‍ പള്ളി, പുതുയങ്ങാടി ദാറുല്‍ സലാം ജുമാ മസ്ജിദ്, കണ്ണൂരില്‍ നൂര്‍ ജുമാ മസ്ജിദ്, താവക്കര കൌസര്‍ ജുമാ മസ്ജിദ് തുടങ്ങി വിവിധയിടങ്ങളില്‍ നമസ്കാരങ്ങള്‍ നടന്നു. കാസര്‍കോട് അസനത്തുല്‍ ജാരിയ മസ്ജിദില്‍ നടന്ന നമസ്കാരത്തില്‍ അത്തീക്കുര്‍ റഹ്മാന്‍ ഫൈസി നേതൃത്വം നല്‍കി. പാലക്കാട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടന്ന ഈദ് ഗാഹുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. മഞ്ഞക്കുളം സിത്താര മഹലില്‍ നടന്ന ഈദ് ഗാഹിന് എംഎസ്എം ജില്ലാ പ്രസിഡന്റ് കെ നൂറുദ്ദീന്‍ സ്വലാഹി നേതൃത്വം നല്‍കി. ആലപ്പുഴ മുന്‍സിപ്പല്‍ മൈതാനം, കായങ്കുളം എംഎസ്എം കോളജ് മൈതാനം തുടങ്ങി നിരവധി പള്ളികളില്‍ പ്രാര്‍ഥനകള്‍ നടന്നു. കോട്ടയത്ത് തിരുന്നക്കര, പുത്തന്‍പള്ളി, കോട്ടയം താജ് മസ്ജിദ് എന്നിവിടങ്ങളിലും പെരുന്നാള്‍ നമസ്കാരങ്ങള്‍ നടന്നു.