< Back
Kerala
കൊടുവള്ളി, തിരുവമ്പാടി പാര്‍ട്ടി കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ലീഗ് തീരുമാനംകൊടുവള്ളി, തിരുവമ്പാടി പാര്‍ട്ടി കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ലീഗ് തീരുമാനം
Kerala

കൊടുവള്ളി, തിരുവമ്പാടി പാര്‍ട്ടി കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ലീഗ് തീരുമാനം

Alwyn
|
23 May 2018 2:08 AM IST

രണ്ടു മണ്ഡലങ്ങളിലെയും പാര്‍ട്ടി സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന കെഎന്‍എ ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ പാര്‍ട്ടി കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ മുസ്‍ലിം ലീഗ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലെയും പാര്‍ട്ടി സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന കെ.എന്‍.എ ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസ്‍ലിം ലീഗിന്റെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും കോഴിക്കോട്ട് ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പ്രവര്‍ത്തക സമിതി ക്യാമ്പിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ ഭാവി കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കാന്‍ ഇടി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായയ സമിതിയെ നിയോഗിച്ചു.‌ മുന്നണിയിലെയും പാര്‍ട്ടിയിലെയും പ്രശ്നങ്ങള്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു തോല്‍വിക്ക് കാരണമായതായും പ്രവര്‍ത്തക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കെപിഎ മജീദ് പറഞ്ഞു.

Related Tags :
Similar Posts