< Back
Kerala
വണ്ടൂരിലെ ലോക്കപ്പ് മരണം: എസ്ഐയെ സസ്പെന്റ് ചെയ്തുKerala
വണ്ടൂരിലെ ലോക്കപ്പ് മരണം: എസ്ഐയെ സസ്പെന്റ് ചെയ്തു
|24 May 2018 12:25 AM IST
കസ്റ്റഡിയിലെടുത്തയാളെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്ഐ എസ് ആര്‍ സനീഷിനെ സസ്പെന്‍റ് ചെയ്തു
മലപ്പുറം വണ്ടൂരില്‍ കസ്റ്റഡിയിലെടുത്തയാളെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്ഐ എസ് ആര്‍ സനീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. മരിച്ച അബ്ദുള്‍ ലത്തീറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പോസ്റ്റ്മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കും.